Surprise Me!

പൊലീസിനുള്ള കൊട്ട് കുടുംബത്തിനൊപ്പം ദുബായ് യാത്ര ആഘോഷമാക്കാന്‍ ദിലീപ് | filmibeat Malayalam

2017-11-27 39 Dailymotion

Dileeep Will Fly To Dubai With Family <br /> <br />നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് യാത്ര തിരിക്കും. ദേ പുട്ടിന്‍റെ അരാമ ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ദിലീപിന്‍റെ ദുബായ് യാത്ര. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശ രാജ്യത്തേക്ക് പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍ മകള്‍ മീനാക്ഷി എന്നിവരുമുണ്ടാകും. ഒപ്പം സംവിധായകനും സുഹൃത്തുമായ നാദിര്‍ഷയും കുടുംബവും.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും പാസ്‌പോര്‍ട്ട് കൈപ്പറ്റിയ ശേഷം ദിലീപ് യാത്ര തിരിക്കും. കരാമയിലെ ദേ പുട്ട് ഉദ്ഘാടനം ചെയ്യുക നാദിര്‍ഷയുടെ ഉമ്മ ആയിരിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോഴിക്കോട് തുടങ്ങിയ ദേ പുട്ട് ശാഖ വലിയ വിജയമായിരുന്നു. ഈ കട ഉദ്ഘാടനം ചെയ്തത് നാദിര്‍ഷയുടെ ഉമ്മ ആയിരുന്നു. അതുകൊണ്ട് കൂടിയാണ് ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനും അവര്‍ തന്നെ മതിയെന്ന് തീരുമാനിച്ചതത്രേ. എന്നാൽ ദിലീപിന്റെ ഈ ദുബായ് യാത്രയെക്കുറിച്ച് പോലീസിന് ചില സംശയങ്ങളൊക്കെ ഉണ്ട്.

Buy Now on CodeCanyon